Script 1
[ഈ റെക്കോർഡിംഗ് ഒരു IVR-ൽ ഉപയോഗിക്കപ്പെടും. ഞങ്ങളിത് വളരെ ആകർഷകമാക്കാൻ ആഗ്രഹിക്കുന്നു]
ഹലോ! ഞങ്ങളുടെ കമ്പനിയെ വിളിച്ചതിന് നന്ദി! നിങ്ങളുടെ പ്രോജക്റ്റിനായി എല്ലാ ഭാഷകളിലും എല്ലാം തികഞ്ഞ വോയ്സ്ഓവർ ലഭിക്കുന്നതിനുള്ള മികച്ച മാർഗം!
കമ്പനിയെ കുറിച്ച് കൂടുതലറിയാൻ, ഒന്ന് അമർത്തുക.
നിങ്ങൾക്കൊരു പ്രോജക്റ്റ് സമർപ്പിക്കാനോ ഞങ്ങളുടെ സെയിൽസ് ടീമുമായി സംസാരിക്കാനോ താൽപ്പര്യമുണ്ടെങ്കിൽ, രണ്ട് അമർത്തുക.
സഹായിക്കുന്നതിൽ സന്തോഷം മാത്രമുള്ള ഞങ്ങളുടെ പ്രൊഡക്ഷൻ മാനേജ്മെന്റ് ടീമിൽ നിന്ന് സഹായം ആവശ്യമാണോ?
പ്രശ്നമില്ല! ദയവായി മൂന്ന് അമർത്തുക.
ഗുണനിലവാരവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക്, നാല് അമർത്തുക.
മനസ്സിൽ എന്തെങ്കിലും ആശയങ്ങൾ ഉണ്ടോ? നിർദ്ദേശങ്ങൾ ഉണ്ടോ? അവ കേൾക്കുന്നതിന് ഞങ്ങൾക്ക് ഏറെ താൽപ്പര്യമുണ്ട്! അഞ്ച് അമർത്തുക.
[നിങ്ങൾ മന്ത്രിക്കുന്നത് പോലെ ദയവായി ഇത് വായിക്കുക] ശ്ശ്! ടീമിന്റെ ഭാഗമാകാൻ ആഗ്രഹമുണ്ടോ?
[മുമ്പത്തെ ശബ്ദത്തിലേക്ക് മാറുക] ഞങ്ങൾ ഇപ്പോൾ ജോലിക്ക് ആളെ എടുക്കുകയാണ്!
ഞങ്ങളുടെ നിലവിലെ തൊഴിൽ അവസരങ്ങളെ കുറിച്ച് കൂടുതലറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക!
Script 2
[ഈ റെക്കോർഡിംഗ് ഞങ്ങളുടെ മാർക്കറ്റിംഗ് കാമ്പെയിൻ വീഡിയോയിൽ ഉപയോഗിക്കപ്പെടും. ഞങ്ങൾക്കിത് മുഴക്കമുള്ളതും താൽപ്പര്യമുണർത്തുന്നതുമായ ശബ്ദത്തിലാണ് വേണ്ടത്, ഒരൽപ്പം നിഗൂഢതയും സ്വരത്തിന് വേണം.]
വോയ്സ് ഓവറുകൾ ലഭിക്കുന്നത് ഏറെ പ്രയാസകരമായിരുന്ന ഒരു ലോകത്ത്. ശബ്ദാഭിനയത്തിൽ ഒരു കരിയർ പിന്തുടരുന്നത് ബുദ്ധിമുട്ടുള്ളതും ചെലവേറിയതും ആയിരുന്ന ഒരു ലോകത്ത്, ഞങ്ങൾ ഒരു വിപ്ലവത്തിന് തുടക്കം കുറിക്കാൻ തീരുമാനിച്ചു!
യാത്ര അത്ര എളുപ്പമായിരുന്നില്ല, എന്നാൽ ഞങ്ങളിപ്പോൾ എന്നത്തേക്കാളും ശക്തരാണ്.
ഘട്ടം ഘട്ടമായി, വോയ്സ് ഓവർ വ്യവസായമേഖലയെ നിങ്ങളുടെ വീടിന്റെ സുഖശീതളിമയിലേക്ക് കൊണ്ടുവരുന്നതിന് ഞങ്ങളൊരു ഡിജിറ്റൽ സേവനം സൃഷ്ടിച്ചിട്ടുണ്ട്. നിങ്ങളെ ഈ ദൗത്യത്തിൽ ഞങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു, ഈ സ്വപ്നത്തിൽ നിങ്ങൾ പങ്കാളിയാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
തിരിഞ്ഞ് നോക്കേണ്ട കാര്യമേയില്ല.
ഞങ്ങൾ വന്നു, ഞങ്ങൾ ലോകത്തെ മാറ്റിമറിച്ചു, ഞങ്ങൾ ഇവിടെത്തന്നെ [ഇവിടെ ഒരൽപ്പം നിർത്തുക] തുടരുകയും ചെയ്യും.
ഞങ്ങൾ വോയ്സ്ഓവർ വ്യവസായമേഖലയെ നിങ്ങളുടെ കൈകളിൽ എത്തിക്കുന്നു.
Script 3
[ഈ റെക്കോർഡിംഗ് ഞങ്ങളുടെ ഉൽപ്പന്ന വീഡിയോയിൽ ഉപയോഗിക്കപ്പെടും. ഊർജ്ജസ്വലതയുള്ളതും താൽപ്പര്യമുണർത്തുന്നതും ഒഴുക്കുള്ളതുമായ ശബ്ദത്തിലാണ് ഞങ്ങൾക്കിത് വേണ്ടത്]
പ്രൊഫഷണൽ വോയ്സ് ഓവറുകൾ വേണമെങ്കിൽ ഞങ്ങളാണ് ഏറ്റവും മികച്ച മാർഗമെന്ന് പറയുന്നത് എന്തുകൊണ്ടാണ്?
തുടക്കത്തിൽ തന്നെ പറയട്ടെ, ഞങ്ങളുടെ ക്വാളിറ്റി കൺട്രോൾ ടീം പരിശോധിച്ചുറപ്പിക്കുന്ന ഏറ്റവും മികച്ച വോയ്സ് ഓവറുകൾ മാത്രമാണ് ഞങ്ങൾ നൽകുന്നത്. അതിന് പുറമെ, ഞങ്ങളുടെ വോയ്സ് ഓവർ ആർട്ടിസ്റ്റുകളുടെ ശേഖരത്തിൽ നിരവധി ഭാഷകളിലും ശൈലികളിലും നിരക്കിലുമുള്ള ആയിരക്കണക്കിന് ഓപ്ഷനുകൾ ഉണ്ട്, നിങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കുകയേ വേണ്ടൂ! എല്ലാറ്റിനും ഉപരിയായി, ഞങ്ങളുടെ പ്രോജക്റ്റുകൾക്ക് ഞങ്ങളുടെ 'സാറ്റിസ്ഫാക്ഷൻ ഗ്യാരണ്ടി'യുടെ പരിരക്ഷയുണ്ട്, ഫലത്തിൽ നിങ്ങൾക്ക് സംതൃപ്തിയില്ലെങ്കിൽ, ഞങ്ങളുടെ പ്രൊഡക്ഷൻ മാനേജ്മെന്റ് ടീം ഇടപെടുകയും നിങ്ങളുടെ പണം തിരികെ നൽകുകയും ചെയ്യും. [ഓരോ വാക്കിനും ശേഷം ഒരൽപ്പം നിർത്തിക്കൊണ്ട്] ഒരു കാരണവും ചോദിക്കുകയില്ല
ഉപഭോക്താക്കൾക്ക് നൽകുന്ന പിന്തുണയുമായി ബന്ധപ്പെട്ട് ഞങ്ങൾ കടുംപിടുത്തക്കാരാണ്; സഹായിക്കുന്നതിൽ ഞങ്ങളുടെ ടീമിന് സന്തോഷമേയുള്ളൂ. ഞങ്ങൾക്കൊപ്പമുള്ള നിങ്ങളുടെ അനുഭവം സുഗമവും പ്രൊഫഷണലും [ഇവിടെ ഒരൽപ്പം നിർത്തുക] രസകരവുമാണെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു!